നിപ്പ; ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു

Published On: 2018-07-03T13:30:00+05:30
നിപ്പ; ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു

കോഴിക്കോട്: നിപ്പ വൈറസ് നിയന്ത്രണവിധേയമാക്കുന്നതിന് നേതൃത്വം നല്‍കിയ കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍ രാജേന്ദ്രന്‍, സൂപ്രണ്ട് കെ.ജി സജീത്കുമാര്‍, നഴ്‌സിങ് സൂപ്രണ്ട് എല്‍സമ്മ മാത്യൂ, ബേബി മെമോറിയല്‍ ഹോസ്പിറ്റലിലെ ഡോ. അനൂപ് എന്നിവരെ ആദരിച്ചു.

ജനശക്തിയുടെ 24-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് ആദരിച്ചത്. സമ്മേളനത്തോടനുബന്ധിച്ച് കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി, സോഷ്യോ വാസുവേട്ടന്‍ എന്നിവരെയും ആദരിച്ചു. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പൊന്നാടയണിയിച്ചു. ജനശക്തി നേതാക്കളായ ദേവസ്യ മുളവന, അഡ്വ. ലൂക്കാ ജോസഫ്, കെ. ഫിലിപ്പ്, ഡല്‍ഹി കേളപ്പന്‍, അഡ്വ. ജേക്കബ് പുതുശ്ശേരി എന്നിവര്‍ സംസാരിച്ചു.

Top Stories
Share it
Top