നിപ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കട്ടിപ്പാറ രക്ഷാപ്രവര്‍ത്തകര്‍ക്കും ആദരം

കോഴിക്കോട്: നിപ വൈറസിനെയും കട്ടിപ്പാറ കരിഞ്ചോല പ്രകൃതി ദുരന്തത്തെയും ഫലപ്രദമായി പ്രതിരോധിച്ച് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെ ആദരിച്ചു....

നിപ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കട്ടിപ്പാറ രക്ഷാപ്രവര്‍ത്തകര്‍ക്കും ആദരം

കോഴിക്കോട്: നിപ വൈറസിനെയും കട്ടിപ്പാറ കരിഞ്ചോല പ്രകൃതി ദുരന്തത്തെയും ഫലപ്രദമായി പ്രതിരോധിച്ച് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെ ആദരിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി ഗതാഗത മന്ത്രി എം.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് ചെയ്യണമെന്ന് നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ഒരുമയോടെ നിന്നാല്‍ ഏത് ദുരന്തത്തേയും നേരിടാമെന്ന് കോഴിക്കോട്ടുകാര്‍ തെളിയിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുടേയും കട്ടിപ്പാറ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുടേയും പ്രതിനിധികളെയാണ് ചടങ്ങില്‍ ആദരിച്ചത്. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി. മുജീബുള്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. എം.ഐ ഷാനവാസ് എംപി, ഒ. അബ്ദുള്‍റഹ്മാന്‍, ഡോ. ആര്‍. രാജേന്ദ്രന്‍, ഫയര്‍ റസ്‌ക്യു ഡിവിഷണല്‍ ഓഫീസര്‍ അരുണ്‍ അല്‍ഫോണ്‍സ്, താമരശ്ശേരി ഡിവൈഎസ്പി പി.സി. സജീവന്‍, ഡോ. എ.എസ് അനൂപ്കുമാര്‍, പി.സി ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

Read More >>