നിപ: കോഴിക്കോട് പൊതുപരിപാടികള്‍ക്ക് വിലക്ക്

Published On: 2018-05-24T13:15:00+05:30
നിപ: കോഴിക്കോട് പൊതുപരിപാടികള്‍ക്ക് വിലക്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കലക്ടറുടെ ജാഗ്രതാ നിര്‍ദേശം. നിപ വൈറസ് പടരുന്ന സാഹചര്യത്തില്‍ മെയ് 31 വരെ കലക്ടര്‍ യുവി ജോസ് പൊതുപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സര്‍ക്കാര്‍ പൊതുപരിപാടികള്‍, യോഗങ്ങള്‍, ഉദ്ഘാടനങ്ങള്‍, ട്രെയ്‌നിങ് ക്ലാസുകള്‍, ട്യൂഷന്‍, എന്നിവ വിലക്കിയിട്ടുണ്ട്. മെയ് 31 വരെ അംഗനവാടികളും പ്രവര്‍ത്തികരുതെന്ന് നിര്‍ദേശമുണ്ട്.

Top Stories
Share it
Top