നിപ ബാധിച്ച് 11 മരണം; കോട്ടയത്തും വൈറസ് ബാധയെന്ന് സംശയം

Published On: 2018-05-23 08:15:00.0
നിപ ബാധിച്ച് 11 മരണം; കോട്ടയത്തും വൈറസ് ബാധയെന്ന് സംശയം

കോഴിക്കോട്/കോട്ടയം: നിപ വൈറസ്ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 11 ആയി. രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. 22 പേരാണ് നിപ രോഗലക്ഷണങ്ങളുമായി ചികിത്സയിലുള്ളത്. അതേസമയം, കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ ഒരാള്‍ക്ക് നിപ വൈറസ് ബാധയെന്നു സംശയം. പേരാമ്പ്രയില്‍ പോയി തിരിച്ച് നാട്ടിലെത്തിയ ആള്‍ക്കാണ് വൈറസ് ബാധയുള്ളതായി സംശയിക്കുന്നത്.

കോഴിക്കോട് പാലാഴിയില്‍ നിപ സ്ഥിരീകരിച്ച എബിന്‍ എന്ന യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. എബിനെ ശുശ്രൂഷിക്കാന്‍ ആശുപത്രിയിലെത്തിയ രണ്ടുപേരെയും രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ആരും ആങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. വൈറസ് ബാധിത ജില്ലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാസര്‍കോഡ് നിപ വൈറസ് സാന്നിദ്ധ്യമുണ്ടെന്നത് വ്യാജപ്രചാരണമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Top Stories
Share it
Top