നിപ; കോഴിക്കോട് ഒരു മരണം കൂടി

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് ഒരു മരണം കൂടി. നടുവണ്ണൂര്‍ സ്വദേശി റാഷിന്‍ (25) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

നിപ; കോഴിക്കോട് ഒരു മരണം കൂടി

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് ഒരു മരണം കൂടി. നടുവണ്ണൂര്‍ സ്വദേശി റാഷിന്‍ (25) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 17ആയി. കോഴിക്കോട് സ്വദേശികളായ മധുസൂദനന്‍, അഖില്‍ എന്നിവര്‍ ബുധനാഴ്ച മരിച്ചിരുന്നു.

ബുധനാഴ്ച ലഭിച്ച 12 സാമ്പിള്‍ പരിശോധനകളില്‍ 11 പേര്‍ക്കും നിപ ബാധയില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ ഒന്‍പത് പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്.

നിപ്പ രോഗബാധയെ തുടര്‍ന്ന് തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ ജൂണ്‍ അഞ്ചിന് മാത്രമേ തുറക്കുകയുള്ളൂവെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ മറ്റ് സ്‌കൂളുകള്‍ മധ്യവേനലവധി കഴിഞ്ഞ് വെള്ളിയാഴ്ച തുറക്കും. കണ്ണൂര്‍ ജില്ലയിലെ മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള കോളജുകളും ജൂണ്‍ അഞ്ചിന് മാത്രമേ തുറക്കുകയുള്ളൂ.

Story by
Read More >>