നിപ; കോഴിക്കോട് സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടി

കോഴിക്കോട് : നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 12 വരെ നീട്ടിവച്ചു. നേരത്തെ ജൂണ്‍ അഞ്ചിന് സ്‌കൂളുകള്‍...

നിപ; കോഴിക്കോട് സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടി

കോഴിക്കോട് : നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 12 വരെ നീട്ടിവച്ചു. നേരത്തെ ജൂണ്‍ അഞ്ചിന് സ്‌കൂളുകള്‍ തുറക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. പ്രൊഫഷണല്‍ കോളെജുകള്‍ക്കും ഇത് ബാധകമാണെന്ന് കോഴിക്കേട് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ പൊതു പരിപാടികളും മാറ്റിവച്ചിട്ടുണ്ട്.

നിപാ രോഗബാധയുടെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. പേരാമ്പ്രയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്കും പുറമെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് കൂടി രോഗം പടര്‍ന്നെന്ന നിഗമനത്തെ തുടര്‍ന്നാണ് 'രണ്ടാം ഘട്ട'മെന്ന നിരീക്ഷണത്തില്‍ ആരോഗ്യവകുപ്പ് എത്തിയത്.

നിപ വൈറസിനുള്ള പ്രതിരോധ മരുന്ന് കോഴിക്കോട്ടെത്തിച്ചു. ഓസ്ട്രേലിയയില്‍ നിന്നാണ് മരുന്നെത്തിയത്. ഐ.സി.എം.ആറില്‍ നിന്നുള്ള വിദഗ്ദരുടെ പരിശോധനയ്ക്ക് ശേഷം മാത്രമെ മരുന്ന് ഉപയോഗിച്ച് തുടങ്ങുകയുള്ളൂ.

Read More >>