നിപ ഉറവിടം വവ്വാലല്ല; ഭോപ്പാല്‍ ലാബ് റിപ്പോര്‍ട്ട്, സ്ഥിതി നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ വൈറസിനെ സംബന്ധിച്ച് അനാവശ്യ ഭീതിവേണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എന്നാല്‍ രോഗ ലക്ഷണം കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും...

നിപ ഉറവിടം വവ്വാലല്ല; ഭോപ്പാല്‍ ലാബ് റിപ്പോര്‍ട്ട്, സ്ഥിതി നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ വൈറസിനെ സംബന്ധിച്ച് അനാവശ്യ ഭീതിവേണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എന്നാല്‍ രോഗ ലക്ഷണം കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും മന്ത്രി കോഴിക്കോട് സര്‍വകക്ഷിയേഗത്തില്‍ പറഞ്ഞു. നിപ നിയന്ത്രണ വിധേയമാണ്. രോഗം സ്ഥിരീകരിച്ച് 15 പേരിലാണ്. ഇതില്‍ 12 പേരും മരിച്ചു. മൂന്ന് പേര്‍ ചികിത്സയിലാണ്.

നിപ വൈറസിനെ പ്രിതിരോധിക്കുമെന്ന് കരുതുന്ന ഹ്യൂമണ്‍ മോണോക്ലോണല്‍ ആന്റിബോഡീസ് എന്ന മരുന്ന് ആസ്‌ട്രേലിയയില്‍ നിന്ന് എത്തിയിട്ടുണ്ട്. ഇതുടന്‍ രോഗികള്‍ക്ക് നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഈ മരുന്ന് പൂര്‍ണമായി പരീക്ഷിച്ചിട്ടില്ല, അവിടെ മരുന്ന് പരീക്ഷിച്ചപ്പോള്‍ ഫലപ്രദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് ആവശ്യപ്പെട്ടത്.


അതേസമയം, നിപ വൈറസിന് കാരണം വവ്വാലല്ലെന്ന് പരിശോധന ഫലം. ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസിന്റെ ഉറവിടം വവ്വാലല്ലെന്ന് സ്ഥിരീകരിച്ചത്. പരിശോധിച്ച നാല് സാമ്പിളും നെഗറ്റീവ്. മറ്റു മൃഗങ്ങളുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. തിങ്കളാഴ്ച സാമ്പിളുകള്‍ വീണ്ടും ശേഖരിച്ച് പരിശോധിക്കും.


നിപ വൈറസ് ബാധ ആദ്യമുണ്ടായെന്ന് സംശയിക്കുന്ന സാബിത്ത് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ സഞ്ചാരപഥത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു.

Read More >>