നിപ വൈറസ്: വ്യാജപ്രചരണം നടത്തിയ മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കാഞ്ചേരിക്കുമെതിരെ കേസ്

Published On: 2018-05-23 13:30:00.0
നിപ വൈറസ്: വ്യാജപ്രചരണം നടത്തിയ മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കാഞ്ചേരിക്കുമെതിരെ കേസ്

തൃശ്ശൂര്‍: നിപ വൈറസിനെതിരെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നവിധം വ്യാജ പ്രചരണം നടത്തിയതിന് മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കാഞ്ചേരിക്കുമെതിരെ വടക്കാഞ്ചേരി പോലീസ് കേസെടുത്തു. പ്രൈവറ്റ് ആയുര്‍വേദിക് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്റെ പരാതിയിലാണ് കേസ്.

നിപ എന്നൊരു വൈറസ് ഇല്ലെന്നും മരുന്നുമാഫിയയാണ് ഇതിന് പിന്നിലെന്നുമായിരുന്നു പ്രകൃതി ചികിത്സകനെന്ന് സ്വയം അവകാശപ്പെടുന്ന ജേക്കബ് വടക്കാഞ്ചേരിയുടെ പ്രചരണം. വവ്വാല്‍ ചപ്പിയ പഴത്തിന്റെ ബാക്കിയാണ് നിങ്ങളെ തിന്ന് കാണിക്കുന്നതെന്ന് പറഞ്ഞായിരുന്നു മോഹനന്‍ വൈദ്യരുടെ പ്രചരണം.

Top Stories
Share it
Top