കോഴിക്കോട്ട് നിരീക്ഷണത്തിലുണ്ടായിരുന്ന നഴ്സിങ് വിദ്യാര്‍ത്ഥിനിക്ക് നിപ സ്ഥിരീകരിച്ചു

Published On: 2018-05-24T15:30:00+05:30
കോഴിക്കോട്ട് നിരീക്ഷണത്തിലുണ്ടായിരുന്ന നഴ്സിങ് വിദ്യാര്‍ത്ഥിനിക്ക് നിപ സ്ഥിരീകരിച്ചു

കോഴിക്കോട്: നിപ വൈറസ് ഒരാള്‍ക്ക്കൂടി ബാധിച്ചതായി സ്ഥിരീകരണം. നിരീക്ഷണത്തിലുണ്ടായിരുന്ന നഴ്സിങ് വിദ്യാര്‍ത്ഥിനിക്കാണ് നിപ ബാധ സ്ഥിരീകരിച്ചത്.

160 സാമ്പിളുകള്‍ പരിശോധനയക്കയച്ചവയില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരമാണ് നഴ്സിങ് വിദ്യാര്‍ത്ഥിനിക്ക് നിപ ബാധയാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 14 പേര്‍ക്കാണ് നിപ സ്ഥിരീകരണമുണ്ടായിരിക്കുന്നത്. ദിവസങ്ങളായി ചികിത്സയിലായിരുന്ന പേരാമ്പ്ര സൂപ്പിക്കടവിലെ മൂസ ഇന്ന് രാവിലെ മരിച്ചിരുന്നു.

അതേസമയം നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മേയ് 31 വരെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുപരിപാടികളും നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ യു.വി ജോസ് നിര്‍ദ്ദേശംനല്‍കി. മെയ്-31 വരെ ട്യൂഷനുകള്‍,പരിശീലന ക്ലാസ്സുകള്‍ എന്നിവ നടത്തുന്നതിനും വിലക്കുണ്ട്. കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ക്കും മാറ്റിയിട്ടുണ്ട്. വൈറസ് ബാധയുണ്ടായി ദിവസങ്ങളായിട്ടും ഇതിന്റെ ഉറവിടം കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അടിയന്തര നടപടി.

Top Stories
Share it
Top