നിപ; വൈറസ് ബാധിതരെ ചികിത്സിച്ച നഴ്‌സ് മരിച്ചു

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച കുടുംബത്തെ പരിചരിച്ചിരുന്ന നേഴ്‌സ് വൈറസ്‌ ബാധയേറ്റ് മരിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്‌സ് ലിനിയാണ്...

നിപ; വൈറസ് ബാധിതരെ ചികിത്സിച്ച നഴ്‌സ് മരിച്ചു

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച കുടുംബത്തെ പരിചരിച്ചിരുന്ന നേഴ്‌സ് വൈറസ്‌ ബാധയേറ്റ് മരിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്‌സ് ലിനിയാണ് മരിച്ചത്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാതെ സംസ്‌ക്കരിച്ചു. വൈറസ് പടരാതിരിക്കാനുള്ള മുന്‍ കരുതലിന്റെ ഭാഗമായാണ് നടപടി. ഇതോടെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.


പേരാമ്പ്ര ഉള്‍പ്പെടെയുള്ള പനി ബാധിത മേഖലകള്‍ കേന്ദ്ര സംഘവും ആരോഗ്യമന്ത്രി കെ കെ ഷൈലജയും ഇന്ന് സന്ദര്‍ശക്കും. പനി മരണങ്ങളെക്കുറിച്ച് പഠിക്കാന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന തലത്തില്‍ പനി നേരിടാന്‍ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.

Read More >>