കേന്ദ്ര മൃഗസംരക്ഷണ കമീഷണറുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘം ഇന്ന് പേരാമ്പ്രയിൽ

കോഴിക്കോട്: നിപ വൈറസ് അശങ്ക പകരുന്നതിനിടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേ​ന്ദ്ര മൃ​ഗ​സം​ര​ക്ഷ​ണ ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വിദഗ്ദ്ധ​ സം​ഘം​...

കേന്ദ്ര മൃഗസംരക്ഷണ കമീഷണറുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘം ഇന്ന് പേരാമ്പ്രയിൽ

കോഴിക്കോട്: നിപ വൈറസ് അശങ്ക പകരുന്നതിനിടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേ​ന്ദ്ര മൃ​ഗ​സം​ര​ക്ഷ​ണ ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വിദഗ്ദ്ധ​ സം​ഘം​ ഇന്ന് പേരാമ്പ്രയിലെത്തും. കേ​ന്ദ്ര മൃ​ഗ​സം​ര​ക്ഷ​ണ ക​മീ​ഷ​ണ​ർ ഡോ. ​സു​രേ​ഷ്​ എ​സ്. ഹോ​ന​പ്പ​ഗോ​ൽ, ര​ണ്ട്​ അ​സി​സ്​​റ്റ​ൻ​റ്​ ക​മീ​ഷ​ണ​ർ​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ ഇന്ന് സ്ഥലത്തെത്തുന്നത്. പൂ​ക്കോ​ട്​ വെ​റ്റിന​റി കോ​ള​ജ്​ ഡീ​ൻ ഉ​ൾ​പ്പെ​ടെ​യുള്ളവരും ഇന്ന് പ്രദേശം സന്ദർശിക്കുന്നുണ്ട്.

അതേസമയം പനിബാധിച്ച് മരിച്ചവരില്‍ നാലുപേരിൽ നിപ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിച്ച മറ്റൊരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും എല്ലാവരും കിണറുകള്‍ വൃത്തിയായി മൂടണമെന്നും നേരത്തെ സ്ഥലത്തെത്തിയ സംഘത്തിലെ വിദഗ്ദ്ധര്‍ നിര്‍ദേശിച്ചു.

.പ​നി​യു​ടെ​യും ജ​ല​ദോ​ഷ​ത്തിൻെറയും ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്ന എ​ല്ലാ മൃ​ഗ​ങ്ങ​ളെ​യും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​ൻ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ്​ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഒാ​ഫി​സ​ർ​മാ​ർ​ക്ക്​ നി​ർ​ദേശം ന​ൽ​കിയിട്ടുണ്ട്. വ​വ്വാ​ൽ ക​ടി​ച്ചതെന്ന് ​ സം​ശ​യം തോ​ന്നു​ന്ന പ​ഴ​വ​ർ​ഗ​ങ്ങ​ൾ മ​നു​ഷ്യ​​ർ ക​ഴി​ക്ക​രു​തെ​ന്നും മൃ​ഗ​ങ്ങ​ൾ ക​ഴി​ക്കാ​തെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​റി​യി​ച്ചിട്ടുണ്ട്.വായുവിലൂടെ നിപ വൈറസ് പകരാന്‍ സാധ്യതയുണ്ട്. എന്നാല്‍ മറ്റു വൈറസുകളെ പോലെ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ നിപ വൈറസിന് സാധിക്കില്ലെന്നും വിദഗ്ദ്ധ സംഘം പറഞ്ഞു. പ്രതിരോധശേഷി കൂടിയ വ്യക്തികളെ നിപ വൈറസ് ബാധിക്കില്ലെന്നും ഇന്ത്യയില്‍ ഇത് മൂന്നാം തവണയാണ് നിപ വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അവര്‍ അറിയിച്ചു

Story by
Read More >>