നിപ വൈറസ്: രോഗ ലക്ഷണങ്ങളോട് കൂടി രണ്ട് പേര്‍ മരിച്ചു

Published On: 2018-05-22T09:15:00+05:30
നിപ വൈറസ്: രോഗ ലക്ഷണങ്ങളോട് കൂടി രണ്ട്  പേര്‍ മരിച്ചു

കോഴിക്കോട്: നിപ വൈറസ് രോഗ ലക്ഷണങ്ങളോട് കൂടിയ രണ്ട് പേര്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിയായിരുന്ന കൂരാച്ചുണ്ട് സ്വദേശി രാജന്‍, നാദാപുരം സ്വദേശി അശോകന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായരുന്നു മരണം.

നേരത്തെ മരിച്ച ചെമ്പനോട പുതുശ്ശേരി വീട്ടില്‍ ലിനി എന്ന നഴ്സിന്റെ മരണവും രാജന്‍ അശോകന്‍ എന്നിവരുടെ മരണവും നിപ ബാധയേറ്റാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഈ മരണങ്ങള്‍ സ്ഥിരീകരിക്കുകയാണെങ്കില്‍ നിപ വൈറസ് ബാധയേറ്റ് കോഴിക്കോട് മരിക്കുന്നവരുടെ എണ്ണം എട്ടാകും.

അഞ്ച് പേരുടെ മരണം നിപ വൈറസ് ബാധയേറ്റെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സമാന ലക്ഷണങ്ങളോടെ എട്ട് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. രോഗ സാധ്യത മുന്‍കരുതി മരിച്ചവരുമായി അടുത്ത് ഇടപഴുകിയ 60ഓളം പേരുടെ രക്ത സാമ്പിളുകള്‍ കൂടെ പരിശോധനക്ക് അയച്ചിട്ടുണ്ട്Top Stories
Share it
Top