നിപ; അബുദാബിയിൽ നിന്ന് സുരക്ഷാ ഉപകരണങ്ങൾ എത്തി

തിരുവനന്തപുരം/ കോഴിക്കോട്: നിപ വൈറസ് പ്രതിരോധത്തിനായുള്ള സുരക്ഷാ ഉപകരണങ്ങൾ അബുദാബിയിൽ നിന്നെത്തി. വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പാണ് 1.75 കോടി രൂപ...

നിപ; അബുദാബിയിൽ നിന്ന് സുരക്ഷാ ഉപകരണങ്ങൾ എത്തി

തിരുവനന്തപുരം/ കോഴിക്കോട്: നിപ വൈറസ് പ്രതിരോധത്തിനായുള്ള സുരക്ഷാ ഉപകരണങ്ങൾ അബുദാബിയിൽ നിന്നെത്തി. വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പാണ് 1.75 കോടി രൂപ വിലമതിക്കുന്ന സുരക്ഷാ ഉപകരണങ്ങൾ ഇന്നലെ എത്തിച്ചത്.

 one or more people, people standing, sky, aeroplane and outdoor

പിപിഇ കിറ്റ്, എൻ 95 മാസ്കുകൾ, ബോഡി ബാഗുകൾ, ത്രീ ലെയർ മാസ്ക്കുകൾ എന്നിവയാണ് വിപിഎസ് ഗ്രൂപ്പ് ചെയർമാൻ ഡോ.ഷംസീർ വയലിൽ സ്വകാര്യ ജെറ്റ് വഴി എത്തിച്ചത്. ഡോ.ഷംസീറിന്റെ ഉദ്യമം പ്രശംസനീയമാണെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

അതേസമയം, നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്ന തീയതി മാറ്റിവച്ചു. ജൂണ്‍ 12നാകും ഈ ജില്ലകളിലെ സ്‌കൂളുകളും കോളേജുകളും തുറക്കുക. നേരത്തെ ജൂണ്‍ അഞ്ചിന് തുറക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു.

നിപ വൈറസ് ബാധയെ തുടര്‍ന്ന് രണ്ടുപേര്‍കൂടി മരിച്ച സാഹചര്യത്തിലാണ് വിദ്യാലയങ്ങള്‍ തുറക്കുന്നത് മാറ്റിവെച്ചത്. നിപയെ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലേക്ക് യാത്രചെയ്യുന്നവര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.

Story by
Read More >>