നിപ വൈറസ്:കേന്ദ്ര സംഘം പരിശോധന ആരംഭിച്ചു

Published On: 2018-05-21T14:00:00+05:30
നിപ വൈറസ്:കേന്ദ്ര സംഘം പരിശോധന ആരംഭിച്ചു

കോഴിക്കോട്: നിപ വൈറസ് ബാധയില്‍ മരണങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം കോഴിക്കോടെത്തി. വൈറസ് ബാധിച്ച് മൂന്ന് പേര്‍ മരിച്ച കുടുംബത്തിന്റെ അയല്‍ വാസികളുമായി കൂടിക്കാഴ്ച നടത്തി.

മരിച്ച കുടുംബത്തിലെ അംഗങ്ങള്‍ വീട് നല്‍ക്കുന്ന സ്ഥലത്തു നിന്നും പഴങ്ങള്‍ കഴിക്കുന്നത് കണ്ടിരുന്നെന്ന് സംഘത്തോട് അയല്‍വാസികള്‍ പറഞ്ഞു. വവ്വാല്‍,പന്നി എന്നിവയില്‍ നിന്നും പകരുന്ന വൈറസ് ആയതിനാല്‍ രോഗങ്ങള്‍ ഈ രീതിയിലും പകാരാന്‍ സാധ്യതയുണ്ട്. രോഗം ബാധിച്ചവരെ പരിചരിച്ചിരുന്ന നേഴ്‌സ് ലിനി
തിങ്കളാഴ്ച മരിച്ചിരുന്നു.

Top Stories
Share it
Top