നിപ: ബാലുശ്ശേരി താലൂക്ക് ആശുപത്രി ജീവനക്കാര്‍ക്ക് അവധി നല്‍കി

Published On: 2018-06-01 04:45:00.0
നിപ: ബാലുശ്ശേരി താലൂക്ക് ആശുപത്രി ജീവനക്കാര്‍ക്ക് അവധി നല്‍കി

കോഴിക്കോട്: ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ആരോഗ്യവകുപ്പ് അവധി നല്‍കി. നിപാ ബാധിച്ച് മരിച്ച രണ്ടുപേര്‍ ഇവിടെ ചികിത്സയിലായിരുന്നു.

നിപാ ബാധിച്ച് മരിച്ച ഇസ്മാഈല്‍, റസില്‍ എന്നിവര്‍ ബാലുശ്ശേരി ആശുപത്രിയിലാണ് ചികിത്സയിലുണ്ടായിരുന്നത്. ഇവിടുത്തെ ഡോക്ടര്‍മാരും ജീവനക്കാരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവര്‍ക്ക് അവധി നല്‍കിയിട്ടുണ്ടെങ്കിലും ആശുപത്രിയില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

ഇതു വരെ 17 പേരാണ് നിപാ ബാധിച്ച് മരിച്ചത്. ആശങ്ക രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 1407 പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്.

Top Stories
Share it
Top