നിപ്പാ: ലിനിയുടെ ഭര്‍ത്താവിനു ജോലി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസാഹായം

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ചവരെ പരിചരിക്കുന്നതിനിടയില്‍ വൈറസ് ബാധയേറ്റ് മരിച്ച നേഴ്‌സ് ലിനിയുടെ മക്കള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നല്‍കുമെന്ന്...

നിപ്പാ: ലിനിയുടെ ഭര്‍ത്താവിനു ജോലി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസാഹായം

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ചവരെ പരിചരിക്കുന്നതിനിടയില്‍ വൈറസ് ബാധയേറ്റ് മരിച്ച നേഴ്‌സ് ലിനിയുടെ മക്കള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കും.

ലിനിയുടെ ഭര്‍ത്താവിന് നാട്ടില്‍ ജോലി നല്‍കാനും സര്‍ക്കാര്‍ തീരുമാനമായെന്നും മന്ത്രി കൂട്ടിചേര്‍ത്തു. അഞ്ച് ലക്ഷം രൂപ ഫിക്‌സഡ് ഡിപ്പോസിറ്റയും അഞ്ച് ലക്ഷം കുട്ടികളുടെ ചെലവിലേക്കായുമാണ് നല്‍കുക.

രോഗികളുടെ ചികിത്സ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും നിപ്പാ വൈറസ് തടയാന്‍ മലേഷ്യയില്‍ നിന്നും റിബൈറിന്‍ മരുന്ന് എത്തിക്കുമെന്നും മന്ത്രി അറിയിച്ചു. നിപ്പയെ തടയാന്‍ മുമ്പ് ഉപയോഗിച്ചിരുന്ന മരുന്നാണിത്.

Read More >>