നിപ ബാധിച്ച് ഒരു മരണം കൂടി; ഒരാള്‍ക്കുകൂടി വൈറസ് സ്ഥിരീകരിച്ചു

Published On: 2018-05-30 15:15:00.0
നിപ ബാധിച്ച് ഒരു മരണം കൂടി; ഒരാള്‍ക്കുകൂടി വൈറസ് സ്ഥിരീകരിച്ചു

കോഴിക്കോട്: നിപ ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. കോഴിക്കോട് പലാഴി സ്വദേശി മധുസൂധന്‍(55) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ്പ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ നിപ്പ ബാധിതരുടെ എണ്ണം 17 ആയി. നിപ്പ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് എട്ട് പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേര്‍ക്ക് നിപ്പ ബാധയില്ലെന്ന് രക്തപരിശോധനഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ആദ്യം രോഗം ബാധിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് നിപ്പയില്ലെന്ന് പരിശോധനഫലം വന്നാലും വൈറസിന്റെ പ്രജനനകാലം കഴിയും വരെ അവര്‍ നിരീക്ഷണത്തില്‍ത്തന്നെ ആയിരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Top Stories
Share it
Top