നിപാ വൈറസ്: വായുവിലൂടെ പകരില്ല ആരോഗ്യ മന്ത്രി

Published On: 2018-05-22T14:45:00+05:30
നിപാ വൈറസ്: വായുവിലൂടെ പകരില്ല ആരോഗ്യ മന്ത്രി

തിരുവന്തപുരം: നിപാ വൈറസ് വായുവിലൂടെ പകരില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ലോക ആരോഗ്യ സംഘടന നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ അറിയിപ്പ്.

നേരത്തെ കേന്ദ്ര സംഘം രോഗം വായുവിലൂടെ പകരാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും ഇതിനെ തള്ളുന്നതാണ് ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. നിപാ വൈറസ് ബാധയെ തുടര്‍ന്ന് മരിക്കുന്നവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പൊതു മാനദണ്ഡം സ്വീകരിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിപാ വൈറസുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ തെറ്റായ സന്ദേശം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജോലിക്കിടെ അണു ബാധയേറ്റ് മരണപ്പെട്ട നഴ്‌സ് ലിനിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കും.ഇതു സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭാ യോഘത്തിന് ശേഷം അറിയിക്കുമെന്നും മന്ത്രി പ്രതികരിച്ചു.


Top Stories
Share it
Top