നിപ: ഇന്ന് സര്‍വ്വകക്ഷിയോഗം; നിയന്ത്രണം നീട്ടില്ല

Published On: 2018-06-10T09:00:00+05:30
നിപ: ഇന്ന് സര്‍വ്വകക്ഷിയോഗം; നിയന്ത്രണം നീട്ടില്ല

കോഴിക്കോട്: നിപ വൈറസ് നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ പ്രതിരോധത്തിന്റെ തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും. രാവിലെ 11മണിക്ക് ആരോഗ്യമന്ത്രി കെകെ ശൈലജയുടെ അധ്യക്ഷതയിലാണ് യോഗം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

കഴിഞ്ഞദിവസം ലഭിച്ച 12 സാമ്പിള്‍ ഫലങ്ങള്‍ നെഗറ്റീവായിരുന്നു. ഇതുവരെ ലഭിച്ച 325 ഫലങ്ങളില്‍ 307 പേരുടെ സാമ്പിളുകളും നെഗറ്റീവാണ്. നിപയില്‍ നിന്ന് സുഖംപ്രാപിച്ച രണ്ടുപേര്‍ സാധാരണനിലയിലേക്ക് മാറിയെങ്കിലും ആശുപത്രി വിട്ടിട്ടില്ല. നിപ നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ സ്‌കൂളികള്‍ക്കും പൊതുപരിപാടികള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണം നീട്ടില്ലെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു.

Top Stories
Share it
Top