നിപ വൈറസ് ഉറവിടം കണ്ടെത്താന്‍ പ്രത്യേക പഠനം നടത്തും

Published On: 2018-06-04T12:15:00+05:30
നിപ വൈറസ് ഉറവിടം കണ്ടെത്താന്‍ പ്രത്യേക പഠനം നടത്തും

തിരുവനന്തപുരം: നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ പ്രത്യേക പഠനം നടത്താന്‍ തീരുമാനം. ആരോഗ്യ വകുപ്പും വനം വകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായാകും പഠനം നടത്തുക.

ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റെയും സഹകരണം പഠന സമിതിക്കുണ്ടാകും. പഠനത്തിന്റെ ഏകോപന ചുമതല അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനായിരിക്കും. വവ്വാലുകളില്‍ വൈറസ് സാന്നിദ്ധ്യം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് പുതിയ പഠനം നടത്താന്‍ തീരുമാനിച്ചത്.

Top Stories
Share it
Top