നിപ: ഭീതി അകലുന്നു; 12 വരെ നിയന്ത്രണം തുടരും

Published On: 2018-06-09 03:45:00.0
നിപ: ഭീതി അകലുന്നു; 12 വരെ നിയന്ത്രണം തുടരും

കോഴിക്കോട്: നിപ വൈറസ് ഭീതി അകലുന്നു. നിപ നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങും 12 മുതല്‍ പ്രവര്‍ത്തിക്കുമെന്ന് കളക്ടര്‍ യു വി ജെസ് അറിയിച്ചു.

അതേസമയം, സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരെ നിരീക്ഷിക്കുന്നത് തുടരും. 2649 പേരാണ് നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏഴുപേര്‍ക്കും വൈറസ് ബായില്ലെന്ന് സ്ഥിരീകരിച്ചു.

ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത 295 പരിശോധനാ ഫലങ്ങളില്‍ 277 പേര്‍ക്കും വൈറസ് ബാധയില്ലെന്ന് തെളിഞ്ഞു. എന്നാല്‍ രോഗബാധയുണ്ടായ സ്ഥലങ്ങളില്‍ കേന്ദ്രസംഘങ്ങള്‍ പരിധോധന ഇപ്പോഴും തുടരുകയാണ്. നിപയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിധോധനയും തുടരുന്നുണ്ട്.

Top Stories
Share it
Top