നിപ്പാ: ആശ്വാസമായി മരുന്ന് എത്തി

Published On: 2018-05-23T15:00:00+05:30
നിപ്പാ: ആശ്വാസമായി മരുന്ന് എത്തി

കോഴിക്കോട്: നിപ്പാ വൈറസിനെതിരെ പ്രയോഗിക്കാവുന്ന മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി.റിബവൈറിന്‍ എന്ന മരുന്നാണ് മലേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തിട്ടുളളത്. ആദ്യഘട്ടമായി 2000 ഗുളികകളാണ് ഇറക്കുമതി ചെയ്തിട്ടുള്ളത്. നാളെ 8000 ഗുളികള്‍ എത്തും.

പത്ത് ദിവസത്തിനുള്ളില്‍ വൈറസ്ബാധ പൂര്‍ണ്ണമായി നിയന്ത്രണത്തിലാക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. രോഗ ലക്ഷണങ്ങളുമായി ആശുപത്രികളെ സമീപിക്കുന്നവര്‍ക്ക് സഹായമൊരുക്കാന്‍ 20 അംഗ സംഘത്തെ തയ്യാറാക്കി കഴിഞ്ഞെന്നും ആരോഗ്യ വകുപ്പ് അറിയിക്കുന്നു.

റിബവൈന്‍ നിപ്പാ വൈറസിന് മാത്രം നല്‍കുന്ന മരുന്നല്ല.എന്നാല്‍ നലവില്‍ മറ്റ് മരുന്നോന്നും കണ്ടെത്തിയിട്ടല്ലാത്ത സാഹചര്യത്തില്‍ ഇത് ഉപയോഗിക്കാമെന്നാണ് തീരുമാനം. പാര്‍ശ്വഫലങ്ങള്‍ ഉള്ള റിബവൈന്‍ അനാവശ്യമായി ഉപയോഗിച്ചാല്‍ വൃക്കയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Top Stories
Share it
Top