നിപ: മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് ചേരും

Published On: 4 Jun 2018 3:45 AM GMT
നിപ: മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് ചേരും

തിരുവനന്തപുരം: നിപ വൈറസ് ബാധ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഓസ്‌ട്രേലിയയില്‍ നിന്നെത്തിച്ച മരുന്ന് നല്‍കുന്നതിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാനായി ഐസിഎംആറില്‍ നിന്നുള്ള സംഘം ഇന്ന് കോഴിക്കോട്ടെത്തും. നിപാ ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിക്കുന്നത്.

യോഗത്തിന് മുന്നോടിയായി കോഴിക്കോട്ടെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി വിലയിരുത്തി. നിലവില്‍ 22 പേരാണ് നിപ ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. എന്നാല്‍ രോഗം സംബന്ധിച്ച് ഏറ്റവും ഒടുവില്‍ ലഭിച്ച പരിശോധനാ ഫലങ്ങളും ആരോഗ്യ വകുപ്പിന് ആശ്വാസം പകരുന്നതാണ്. കഴിഞ്ഞ ദിവസം ലഭിച്ച 22 പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു.


Top Stories
Share it
Top