നിപ വൈറസ്: സോഷ്യൽ മീഡിയയില്‍ വ്യാജ പ്രചരണം നടത്തിയ അഞ്ച് പേർ അറസ്റ്റിൽ

കോഴിക്കോട്: നിപ വൈറസിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയ നാല് പേരെ കൂടി ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം...

നിപ വൈറസ്: സോഷ്യൽ മീഡിയയില്‍ വ്യാജ പ്രചരണം നടത്തിയ അഞ്ച് പേർ അറസ്റ്റിൽ

കോഴിക്കോട്: നിപ വൈറസിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയ നാല് പേരെ കൂടി ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നല്ലൂര്‍ സ്വദേശികളായ ബിവിജ്, നമേഷ്, വൈഷ്ണവ്, വില്‍ജിത്ത്, വിഷ്ണുദാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നിപ വൈറസിനെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അസംബന്ധമായ സന്ദേശങ്ങളെ അപലപിച്ചുകൊണ്ട് ആരോഗ്യ മേഖലയിലെ വിദഗ്‌ധരും ടെക്നോളജിസ്റ്റുകളും രംഗത്തെത്തിയിരുന്നു. നിപ വൈറസിനെ സംബന്ധിച്ച യഥാർത്ഥ വിവരങ്ങൾ യഥാസമയം ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്കും സർക്കാരിനും പൊതുജനങ്ങൾക്കും എത്തിക്കേണ്ട ഉത്തരവാദിത്വമാണ് ഇന്റർനെറ്റും മറ്റു സോഷ്യൽ മീഡിയ ചാനലുകളും ചെയ്യേണ്ടതെന്ന് ഇന്റർനെറ്റ് സൊസൈറ്റി തിരുവനന്തപുരം ചാപ്‌റ്റർ മുൻ ചെയർമാൻ സതീഷ് ബാബു അഭിപ്രായപ്പെട്ടു.

Read More >>