നിപയെ കുറിച്ചുള്ള മുൻകരുതലുകളറിയാം: ആരോ​ഗ്യ വകുപ്പിന്റെ മൊബൈൽ ആപ്പ് 

Published On: 2018-05-25 16:15:00.0
നിപയെ കുറിച്ചുള്ള മുൻകരുതലുകളറിയാം: ആരോ​ഗ്യ വകുപ്പിന്റെ മൊബൈൽ ആപ്പ് 

കോഴിക്കോട്: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിലെത്തിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി ആരോഗ്യ വകുപ്പ്​. കോഴിക്കോട് ജില്ലാഭരണകൂടമാണ് ആരോഗ്യവകുപ്പിൻറെ സഹകരണത്തോടെ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും NipahApp.Qkopy.com ല്‍ നിന്നും നിപ ഹെല്‍പ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും.

പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും NipahApp.Qkopy.com ല്‍ നിന്നും നിപ ഹെല്‍പ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും. 7592808182 എന്ന ആരോഗ്യവകുപ്പിൻറെ മൊബൈല്‍ ഫോണ്‍ നമ്പർ ഫോണില്‍ സേവ് ചെയ്യേണ്ടതുണ്ട്. ഇതോടെ നിപ ബാധയെ കുറിച്ചുള്ള ആധികാരികമായ സന്ദേശങ്ങള്‍ മാത്രം ആപ് മുഖേന ഫോണില്‍ ലഭിക്കും. നിപ വൈറസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 04952376063 എന്ന ഹെല്‍പ് ലൈനിലും ബന്ധപ്പെടാം. ആദ്യഘട്ടത്തില്‍ കോഴിക്കോട് മാത്രമായാണ്​ ആപ്പിൻറെ സേവനം ലഭ്യമാവുക.

Top Stories
Share it
Top