നിപ വൈറസ് ബാധ: കോടതി നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് കോഴിക്കോട് കലക്ടർ

Published On: 1 Jun 2018 6:00 AM GMT
നിപ വൈറസ് ബാധ: കോടതി നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് കോഴിക്കോട് കലക്ടർ

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ കോടതികളില്‍ വിചാരണ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് കോഴിക്കോട് ജില്ല കലക്ടര്‍
യൂ വി ജോസ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കലക്ടര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ ഹൈകോടതി രജിസ്റ്റാര്‍ക്ക് നല്‍കിയ ഹരജിയെ തുടര്‍ന്ന് കോടതി കലക്ട്‌റില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു. വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമാണിതെന്നും കലക്ടര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

റിപ്പോര്‍ട്ട് പരിഗണിച്ച് ഹൈ കോടതി ഇക്കാര്യത്തില്‍ നിര്‍ദ്ദേശം പുറപ്പെടുവിക്കുമെന്നാണറിയുന്നത്. നിപ ബാധിച്ച് ജില്ല കോടതി സീനിയര്‍ സൂപ്രണ്ട് ടി പി മധുസൂദനന്‍ ബുധനാഴ്ച രാത്രി മരിച്ചിരുന്നു. തുടര്‍ന്ന് ബാര്‍ അസോസിയേഷന്‍ അദ്ധ്യക്ഷന്‍ കെ കെ കൃഷ്ണകുമാര്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

Top Stories
Share it
Top