പഴംതീനി വവ്വാലിലും നിപ വൈറസില്ല

കോഴിക്കോട്: പഴംതീനി വവ്വാലിലും നിപ വൈറസ് സാന്നിധ്യം ഇല്ലെന്ന് ഭോപ്പാൽ ലാബ് റിപ്പോര്‍ട്ട്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി...

പഴംതീനി വവ്വാലിലും നിപ വൈറസില്ല

കോഴിക്കോട്: പഴംതീനി വവ്വാലിലും നിപ വൈറസ് സാന്നിധ്യം ഇല്ലെന്ന് ഭോപ്പാൽ ലാബ് റിപ്പോര്‍ട്ട്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമല്‍ ഡിസീസിലേക്കയച്ച പഴംതീനി വവ്വാലുകളുടെ നാല് സാംപിളുകളുടെയും പരിശോധനാഫലം നെഗറ്റീവാണ്.

നേരത്തെ ഷഡ്പദങ്ങളെ തിന്നുന്ന വവ്വാലുകളിലും നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. പേരാമ്പ്ര ചങ്ങരോത്തെ ജാനകിക്കാട്ടില്‍ നിന്നാണ് പഴംതീനി വവ്വാലുകളുടെ സാംപിള്‍ ശേഖരിച്ചത്. വവ്വാലുകളുടെ പരിശോധന തുടരുമെന്ന് മൃഗസംരക്ഷണവകുപ്പ് പറഞ്ഞു.

അതിനിടെ ചെന്നെെയില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തി. നിപ വൈറസ് ബാധിച്ച പ്രദേശം സംഘം സന്ദര്‍ശിക്കും. നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയും സംഘം നടത്തും.

Story by
Read More >>