നിപ വൈറസ്: കോഴിക്കോട്ട് ഒരാള്‍ കൂടി മരിച്ചു

Published On: 2018-05-27 09:15:00.0
നിപ വൈറസ്: കോഴിക്കോട്ട് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. പാലാഴി സ്വദേശി എബിന്‍ (26)ആണ് മരണപ്പെട്ടത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ നിപ ബാധയെ തുടര്‍ന്ന് മരണപ്പെടുന്നവരുടെ എണ്ണം 14 ആയി.

അതേസമയം നിപ വൈറസ് സംശയത്തെ തുടര്‍ന്ന് പരിശോധനക്കയച്ച നിരവധി സാമ്പിളുകള്‍ നെഗറ്റീവായതോടെ വൈറസ് ബാധയെ നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്.

Top Stories
Share it
Top