നിപ: വവ്വാലുകളാണോ രോ​ഗ വാഹകരെന്ന് ഇന്നറിയാം

Published On: 25 May 2018 4:30 AM GMT
നിപ: വവ്വാലുകളാണോ രോ​ഗ വാഹകരെന്ന് ഇന്നറിയാം

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച ചങ്ങരോത്ത് സ്വദേശികളുടെ വീട്ടുവളപ്പിലെ കിണറ്റില്‍ കണ്ട വവ്വാലുകളില്‍ വൈറസ് സാന്നിധ്യമുണ്ടോയെന്ന് ഇന്ന് അറിയാം. കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര മൃഗ സംരക്ഷണ കമ്മീഷ്‌ണർ ഡോ. സുരേഷ്​ എസ്​. ഹോനപ്പഗോലി​​ൻെറ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ച സാമ്പിളുകളുടെ ഫലമാണ് ഇന്ന് പുറത്തുവരുന്നത്​. ഭോപാൽ നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലാണ്​ (നിഹ്​സാദ്) പരിശോധന നടത്തുന്നത്.

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും. വൈറസ് ബാധയെ തുടർന്ന് കോഴ‌ിക്കോട് മലപ്പുറം ജില്ലകളിലായി പതിനൊന്ന് പേരാണ് ഇതുവരെ മരിച്ചത്. നിപ സ്ഥിരീകരിച്ച് രണ്ട് പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ഉറവിടം കണ്ടെത്തിയാൽ മാത്രമേ രോഗപ്രതിരോധ മാർ​ഗങ്ങൾ ഫലപ്രധമാകൂ എന്നിരിക്കെ കേരളത്തിലെ ആരോഗ്യവകുപ്പ്​ അധികൃതർ ആകാംക്ഷയോടെയാണ്​ സാമ്പിളുകളുടെ പരിശോധന ഫലം കാത്തിരിക്കുന്നത്.

Top Stories
Share it
Top