നിപ: ആശങ്കകളൊഴിയുന്നു, ജൂൺ 30 വരെ കനത്ത ജാഗ്രത

Published On: 6 Jun 2018 4:00 AM GMT
നിപ: ആശങ്കകളൊഴിയുന്നു, ജൂൺ 30 വരെ കനത്ത ജാഗ്രത

കോഴിക്കോട്: നിപ വൈറസ് ബാധയുടെ രണ്ടാംഘട്ടത്തിൽ ആശങ്കപ്പെട്ട രീതിയിലുള്ള രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന സാഹചര്യത്തിൽ ഇതുസംബന്ധിച്ച ഭീതി കുറയുന്നു. നിപയുമായി ബന്ധപ്പെട്ട് ഏഴ് പേർ മാത്രമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ഇവരിൽ ആറ് പേരുടെ രക്തപരിശോധന ഫലം നെഗറ്റീവാണെങ്കിലും നിരീക്ഷണം തുടരാനാണ് തീരുമാനമെന്ന് ആരോ​ഗ്യകുപ്പ് അറിയിച്ചു.

അതേസമയം ജില്ലയിൽ മറ്റ് പകർച്ചവ്യാധികൾക്കെതിരെയുള്ള മുൻകരുതലും ശക്തമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചുട്ടുണ്ട്. നിലവിലെ സ്ഥിതി​ ഗതികൾ വിലയിരുത്താനും മറ്റ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനുമായി ഈ മാസം 10 ന് കോഴിക്കോട് വീണ്ടും സർവ്വകക്ഷിയോഗം ചേരും. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ സർവ്വകക്ഷിയോഗത്തിലൂടെ പരിഹരിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. സ​മ്പ​ർ​ക്ക​പ​ട്ടി​ക​യി​ലു​ള്ള​വ​ർ​ക്ക്​ സൗ​ജ​ന്യ ഭ​ക്ഷ്യ​സാ​ധ​ന കി​റ്റ്​ വി​ത​ര​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജിതമായി തുടരുകയാണ്. കേന്ദ്രത്തിൽ നിന്നുള്ള 3 സംഘം ജില്ലയിൽ ക്യമ്പ് ചെയ്യുന്നുണ്ട്. ഭീതി ഒഴിയുമ്പോഴും ജൂൺ 30 വരെ കനത്ത ജാഗ്രത തുടരാനാണ് ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശം.

Top Stories
Share it
Top