പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

Published On: 6 Jun 2018 4:30 AM GMT
പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെതിരെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്പീക്കറെ മറച്ച് ബാനറുയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.

വരാപ്പുഴ കസ്റ്റഡി മരണ കേസിലെ യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹര്യം ചര്‍ച്ചക്കെടുക്കണം എന്നാവശ്യം ഉന്നയിച്ച് വിഡി സതീശനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ വിഷയം കോടതിയുടെ പരിഗണനയിലാണെന്നും ചര്‍ച്ചയുടെ ആവശ്യം ഇല്ലെന്നും സ്പീകര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Top Stories
Share it
Top