ഐ.എസ്.ആര്‍.ഒ ചാരക്കേസ്: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. അന്വേഷണവും നഷ്ടപരിഹാരവും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണമെന്നും...

ഐ.എസ്.ആര്‍.ഒ ചാരക്കേസ്: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. അന്വേഷണവും നഷ്ടപരിഹാരവും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കാനാകില്ലെന്നും കോടതി അറിയിച്ചു.
ചാരക്കേസ് അന്വേഷിച്ച മുന്‍ ഡിജിപി സിബി മാത്യൂസ്, റിട്ട.എസ് പിമാരായ കെക ജോഷ്വ, എസ് വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി വേണ്ടന്നെ ഹൈക്കോടതി ഉത്തരവിനെതിരെ നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഹര്‍ജിയില്‍ നാളെയും വാദം തുടരും.

ചാരക്കേസില്‍ മലയാളി ശാസ്ത്രഞ്ജന്‍ നമ്പി നാരായണനെ കുരുക്കിയത് അന്വേഷിക്കാമെന്ന് നേരത്തെ സിബിഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേസില്‍ നമ്പി നാരായണനെ കുരുക്കി പീഡിപ്പിച്ചെന്നും കസ്റ്റഡി പീഡനം നടന്നുവെന്നും സി.ബി.ഐ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

Read More >>