ശബരിമല: വീഡിയോ പരസ്യം നല്‍കാനുള്ള തീരുമാനം പിന്‍വലിച്ചു

കേരളത്തിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ഭക്തർ കുറഞ്ഞത് വരുമാനത്തിൽ വലിയ കുറവാണ് ഉണ്ടാക്കിയത്. ഇതിനെ തുടർന്നാണ് സിനിമാ തരാങ്ങളെ ഉൾപ്പെടുത്തി പരസ്യം ചെയ്യാനുള്ള തീരുമാനത്തിലേക്ക് ദേവസ്വം ബോർഡ് എത്തിയത്.

ശബരിമല: വീഡിയോ പരസ്യം നല്‍കാനുള്ള തീരുമാനം പിന്‍വലിച്ചു

തിരുവനന്തപുരം: ശബരിമലയിലേക്ക് തീർത്ഥാടകരെ ആകർഷിക്കാൻ വീഡിയോ പരസ്യം നൽകാനുളള തീരുമാനം ദേവസ്വം ബോർഡ് പിൻവലിച്ചു. ഇതിനെതിരെ പരസ്യമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. എന്നാൽ പത്രങ്ങളിൽ ദേവസ്വം ബോർഡ് പരസ്യം നൽകും.

കേരളത്തിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ഭക്തർ കുറഞ്ഞത് വരുമാനത്തിൽ വലിയ കുറവാണ് ഉണ്ടാക്കിയത്. ഇതിനെ തുടർന്നാണ് സിനിമാ തരാങ്ങളെ ഉൾപ്പെടുത്തി പരസ്യം ചെയ്യാനുള്ള തീരുമാനത്തിലേക്ക് ദേവസ്വം ബോർഡ് എത്തിയത്.

ശബരിമലയ്ക്കെതിരായ കുപ്രചരണം അവസാനിപ്പിക്കാനാണ് പത്ര പരസ്യം നൽകുന്നത്. ഈ പരസ്യം വേണ്ട ഫലം കണ്ടില്ലെങ്കിൽ മറ്റു മാർഗങ്ങൾ സ്വീകരിക്കാമെന്നുമാണ് ദേവസ്വം ബോർഡിന്റെ നിലപാട്.

അതേസമയം ശബരിമലയിലെ നിരോധനാജ്ഞ ഡിസംബര്‍ എട്ടു വരെ നീട്ടി. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ഇന്ന് മുതല്‍ ഡിസംബര്‍ എട്ട് അര്‍ദ്ധരാത്രി വരെ ദീര്‍ഘിപ്പിച്ച് ജില്ലാ മജിസ്‌ട്രേട്ടും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി.