കോട്ടയത്ത് നിപയില്ല; ആരോ​ഗ്യ വകുപ്പിൻെറ സ്ഥിരീകരണം

Published On: 25 May 2018 7:15 AM GMT
കോട്ടയത്ത് നിപയില്ല; ആരോ​ഗ്യ വകുപ്പിൻെറ സ്ഥിരീകരണം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിപ ബാധയുണ്ടെന്ന സംശയത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന രണ്ടു പേർക്കും നിപ രോഗബാധയില്ലെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വർഗീസ് .

നിപ ബാധസംശയിച്ച് ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ ഇരുവരെയും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിച്ച ശേഷമാണ് രക്ത, സ്രവ സാംപിളുകള്‍ പരിശോധനക്കയച്ചത്. ഇവരുടെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

കോട്ടയം കടുത്തുരുത്തിയില്‍ വിവാഹ നിശ്ചയത്തിനെത്തിയ പേരാമ്പ്ര സ്വദേശിയായ 57 കാരനെയായിരുന്നു നിപ്പ വൈറസ് സംശയിച്ച് ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ കോട്ടയം സ്വദേശിനിയേയും ആശുപത്രിയല്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Top Stories
Share it
Top