മീശ ഹിന്ദു സ്ത്രീകളെ അപമാനിച്ചു, പിന്തുണയ്ക്കുന്നവർക്ക് രാഷ്ട്രീയ താത്പര്യം: എൻഎസ്എസ്

ചങ്ങനാശേരി: മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു എസ്. ഹരീഷിന്റെ മീശ നോവലിലെ പരാമര്‍ശം ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് എന്‍.എസ്.എസ്...

മീശ ഹിന്ദു സ്ത്രീകളെ അപമാനിച്ചു, പിന്തുണയ്ക്കുന്നവർക്ക് രാഷ്ട്രീയ താത്പര്യം: എൻഎസ്എസ്

ചങ്ങനാശേരി: മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു എസ്. ഹരീഷിന്റെ മീശ നോവലിലെ പരാമര്‍ശം ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സാഹിത്യകാരനായാലും കലാകാരനായാലും സര്‍ഗ്ഗാത്മക വൈഭവം പ്രകടിപ്പിക്കുമ്പോള്‍ ചില സാമൂഹിക മര്യാദകള്‍ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്ന നിയലില്‍ നോവലിലെ വിവാദ പരാമര്‍ശങ്ങളെ ന്യായീകരിക്കുന്നവര്‍ക്ക് രാഷ്ട്രീയലക്ഷ്യങ്ങളും, തങ്ങള്‍ പുരോഗമന വാദികളാണെ് ജനമധ്യത്തില്‍ തെളിയിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു.

ക്ഷേത്രദര്‍ശനം നടത്തുന്ന ഹിന്ദു സ്ത്രീകളുടെ ഉദ്ദേശശുദ്ധിയെയാണ് നോവലിസ്റ്റ് അവഹേളിച്ചിരിക്കുത് എന്നുള്ളത് കൂടുതല്‍ ഗൗരവം അര്‍ഹിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ ഏതെങ്കിലും വിഭാഗത്തെ വംശീയമായി അധിക്ഷേപിക്കുന്നത് ആശാസ്യമല്ല. ആവിഷ്‌കാര സ്വാതന്ത്ര്യം ആസ്വാദക സമൂഹം അനുവദിച്ചു നല്‍കിയിരിക്കുന്നത് സമൂഹത്തെ കരുതലോടും ഉത്തരവാദിത്വ ബോധത്തോടും ഉള്‍ക്കൊള്ളുമെന്ന വിശ്വാസത്തിലാന്നെും സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

പ്രസ്താവനയുടെ പൂർണരൂപം

മതവികാരം വ്രണപ്പെടാതെ വേണം, ആവിഷ്‌കാരസ്വാതന്ത്ര്യം വിനിയോഗിക്കുവാന്‍

അടുത്തിടെ ആഴ്ചപ്പതിപ്പില്‍ വന്ന ഒരു നോവലില്‍ ക്ഷേത്രദര്‍ശനം നടത്തു ഹിന്ദുസ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ഒരു പരാമര്‍ശം വന്നത് അത്യന്തം വേദനാജനകവും പ്രതിഷേധാര്‍ഹവുമാണ്. സാഹിത്യകാരനായാലും കലാകാരനായാലും സര്‍ഗ്ഗാത്മക വൈഭവം പ്രകടിപ്പിക്കുമ്പോള്‍ ചില സാമൂഹിക മര്യാദകള്‍ പാലിക്കേണ്ടതുണ്ട്. ആസ്വാദക സമൂഹമാണ് അവരുടെ സൃഷ്ടികളെ പ്രസക്തി നല്‍കി നിലനിര്‍ത്തുന്നത്. സാഹിത്യകാരന്മാര്‍ എക്കാലവും സമൂഹത്തില്‍ തിരുത്തല്‍ ശക്തികളായി നിലകൊള്ളുകയും ഉച്ചനീചത്വങ്ങള്‍ക്കെതിരായി ശബ്ദമുയര്‍ത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വായനക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവം ഒഴിവാക്കപ്പെടേണ്ടതുതെയാണ്. സമൂഹമനസുകളെ നേര്‍ദിശയിലേക്ക് നയിക്കേണ്ടത് അവരുടെ കടമയാണ്. അതല്ലാതെ, സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുകയല്ല അവര്‍ ചെയ്യേണ്ടത്.

ഇവിടെ, ക്ഷേത്രദര്‍ശനം നടത്തുന്ന ഹിന്ദു സ്ത്രീകളുടെ ഉദ്ദേശശുദ്ധിയെയാണ് നോവലിസ്റ്റ് അവഹേളിച്ചിരിക്കുത് എന്നുള്ളത് കൂടുതല്‍ ഗൗരവം അര്‍ഹിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഏതെങ്കിലും വിഭാഗത്തെ വംശീയമായി അധിക്ഷേപിക്കുന്നത് ആശാസ്യമല്ല. ആവിഷ്‌കാര സ്വാതന്ത്ര്യം ആസ്വാദക സമൂഹം അനുവദിച്ചു നല്‍കിയിരിക്കുന്നത് സമൂഹത്തെ കരുതലോടും ഉത്തരവാദിത്വബോധത്തോടും ഉള്‍ക്കൊള്ളുമെന്ന വിശ്വാസത്തിലാണ്. സഹിഷ്ണുതയുള്ള ഒരു സമൂഹത്തിന്റെ ഭാഗമായതുകൊണ്ട് ഹിന്ദു സ്ത്രീകള്‍ക്കെതിരെ എന്തും പറയാമെന്നു ധരിക്കരുത്. മറ്റേതെങ്കിലും മതവിഭാഗത്തിലെ സ്ത്രീകളെ ഇത്തരത്തില്‍ അവഹേളിക്കുുവെങ്കില്‍ എന്താകുമായിരുു സ്ഥിതി എന്നകാര്യം ഓര്‍ക്കണം. ഇതിനുമുമ്പ് ഉണ്ടായിട്ടുള്ള ചെറുതും വലുതുമായ പല സംഭവങ്ങളും അതിനുദാഹരണങ്ങളാണ്. വായനക്കാരില്‍ നിക്ഷിപ്തമായിരിക്കുന്ന വികാരാവേശങ്ങളാണ് ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന നിലയില്‍ സാഹിത്യകാരന്‍ അനുഭവിക്കുന്നതെന്ന് ഓര്‍മ്മ വേണം.

ഈ നോവലിന് സാംസ്‌കാരിക കേരളത്തിലെ അധികാരസ്ഥാനങ്ങളില്‍ ഇിരിക്കുന്നവരുടെയും രാഷ്ട്രീയ നേതാക്കളുടെയും ചില എഴുത്തുകാരുടെയും പിന്തുണ മാധ്യമങ്ങളിലൂടെ വായിക്കാനിടയായി. അവയുടെയൊക്കെ പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളും, തങ്ങള്‍ പുരോഗമനവാദികളാണെ് ജനമദ്ധ്യത്തില്‍ തെളിയിക്കാനുള്ള ശ്രമങ്ങളും മാത്രമാണെന്നു പറയേണ്ടിയിരിക്കുന്നു. അതേസമയം ഇത്തരം സാഹചര്യങ്ങളെ യുക്തിസഹവും ബുദ്ധിപരവുമായി നേരിടേണ്ടതിനു പകരം ചിലര്‍ ഇതിനെ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. അത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനേ ഇടനല്‍കുകയുള്ളു.

ഈ വിഷയത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റിക്ക് വ്യക്തമായ നിലപാടുണ്ട്. നോവലില്‍ ഒരു കഥാപാത്രത്തിന്റെ ചിന്താഗതി എന്ന രീതിയിലായാല്‍ പോലും അത്തരം പ്രസ്താവങ്ങള്‍ ഹിന്ദുമത വിശ്വാസത്തിനെ തന്നെ മുറിവേല്‍പ്പ്ിച്ചു എന്ന കാര്യത്തില്‍ സംശയമില്ല. നോവലിസ്റ്റ് അങ്ങനെ ചെയ്തുകൂടായിരുന്നു. കേരളത്തിലെ ഒരു മുന്‍നിര പത്രമാധ്യമത്തിന്റെ പ്രസിദ്ധീകരണമായ ആഴ്ചപ്പതിപ്പില്‍ ഇത് പ്രസിദ്ധീകരിക്കാന്‍ ഇടയായതുതന്നെ സാംസ്‌കാരിക കേരളത്തിന് അപമാനകരമാണ്. ഇത് പ്രസിദ്ധീകരിക്കുതിനു മുമ്പ് അവര്‍ ചിന്തിക്കേണ്ടതായിരുന്നു. പ്രസിദ്ധീകരിച്ചെങ്കില്‍ തന്നെയും ജനവികാരം മനസിലാക്കി, അങ്ങനെ ഒരു സാഹചര്യം ഉണ്ടായതില്‍ അവരുടെ പത്രമാധ്യമത്തിലൂടെ ഖേദം പ്രകടിപ്പിക്കുകയെങ്കിലും വേണ്ടതായിരുന്നു. അതിനു പകരം സംവാദങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കാന്‍ അവര്‍ ശ്രമിക്കുന്നതിനോട് ഒരുതരത്തിലും യോജിക്കാനാവില്ല.