സംസ്ഥാനത്ത് കാക്കിയണിഞ്ഞ ക്രിമിനലുകളുടെ എണ്ണം 1129

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയില്‍ 1129 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് വിവരാകാശ രേഖ. 2011 ലാണ് ഹൈക്കോടതി പോലീസിലെ ക്രിമിനല്‍ കേസ്...

സംസ്ഥാനത്ത് കാക്കിയണിഞ്ഞ ക്രിമിനലുകളുടെ എണ്ണം 1129

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയില്‍ 1129 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് വിവരാകാശ രേഖ. 2011 ലാണ് ഹൈക്കോടതി പോലീസിലെ ക്രിമിനല്‍ കേസ് പ്രതികളുടെ പട്ടിക തയ്യാറാക്കാന്‍ ഉത്തരവിട്ടത്. അന്ന് സേനയിലെ എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അധ്യക്ഷനാക്കി രുപീകരിച്ച കമ്മിറ്റിയാണ് പട്ടിക തയ്യാറാക്കിയത്.

വിവരാവകാശ നിയമത്തിന്റെ കീഴില്‍ പട്ടിക വരില്ലെന്ന് ആദ്യം പറഞ്ഞ പോലീസ് വൈകിയാണിത് പുറത്തു വിട്ടത്. 2011ലെ കണക്കായതിനാല്‍ തന്നെ നിലവില്‍ സേനയിലെ വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതികളുടെ എണ്ണം കൂടും. പട്ടികയിലെ 1129 പേരില്‍ 215 പേര്‍ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് ജോലി ചെയ്യുന്നവരാണ്. കൂടാതെ സേനയിലെ 10 ഡി.വൈ.എസ്.പിമാരും ആറു സി.ഐമാരും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. എസ്.ഐ, എ.എസ്.ഐ എന്നീ റാങ്കിലുള്ള 230 പോലീസുകാരും വിവിധ കേസുകളില്‍ പ്രതികളാണെന്ന് പോലീസി അധികാരികള്‍ രേഖാമൂലം പറയുന്നു.

കൈക്കൂലി, കസ്റ്റഡിമര്‍ദ്ദനം തുടങ്ങിയ കേസുകളില്‍പ്പെട്ടവരുടെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ ഒന്നും തന്നെ കാര്യമായി കൈക്കൊണ്ടിട്ടില്ല.

Story by
Read More >>