കന്യാസ്ത്രീ പീഡനം; ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് വി എസ്

Published On: 2018-07-24T16:15:00+05:30
കന്യാസ്ത്രീ പീഡനം; ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് വി എസ്

തിരുവനന്തപുരം: കന്യാസ്ത്രീയെ ലൈം​ഗികമായി പീഡിപ്പിച്ച ജലന്ധ‍ർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് വി.എസ് അച്യുതാനന്ദൻ. ഇക്കാര്യം ആവശ്യപ്പെട്ട് വി.എസ് ഡിജിപ്പിക്ക് കത്ത് നൽകി.

ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന പീഡനങ്ങള്‍ കാണിച്ച് ഒരു കന്യാസ്ത്രീയുടെ പിതാവ് നല്‍കിയ പരാതിയും അനുബന്ധ തെളിവുകളും വിഎസ് ഡിജിപിക്ക് കൈമാറി. പരാതിക്കാരായ കന്യാസ്ത്രീകള്‍ ആരോപണവിധേയനായ ബിഷപ്പിന്‍റെ അധികാരത്തിന് താഴെ ഭയചകിതരായി കഴിയേണ്ടിവരുന്ന അവസ്ഥ ശരിയല്ലെന്നും വി.എസ് കത്തിൽ പറഞ്ഞു.

Top Stories
Share it
Top