നഴ്‌സ് റിക്രൂട്ട്‌മെന്റ്: തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍  ഉന്നതതല സംഘം കുവൈറ്റിൽ

Published On: 2018-06-25T20:15:00+05:30
നഴ്‌സ് റിക്രൂട്ട്‌മെന്റ്: തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍  ഉന്നതതല സംഘം കുവൈറ്റിൽ

തിരുവനന്തപുരം: തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ഉന്നത സംഘം കുവൈറ്റിലെത്തി. കുവൈറ്റിലെ ആരോഗ്യമന്ത്രാലയത്തില്‍ കേരളത്തില്‍ നിന്ന് നഴ്‌സ് നിയമനത്തില്‍ നിലനിന്നിരുന്ന തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനും ഒഡെപെക്ക്/നോര്‍ക്ക വഴി നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ആരംഭിക്കുന്നതിനുള്ള പ്രരംഭ ചര്‍ച്ചകള്‍ക്കായാണ് മന്ത്രിയും സംഘവും കുവൈറ്റിലെത്തിയത്.

സന്ദര്‍ശനത്തിന്റെ ഭാഗമായി കുവൈറ്റിലെ മലയാളി ബിസിനസ്സ് സമൂഹവുമായി അദ്ദേഹം കുടിക്കാഴ്ച നടത്തി. തോമസ് ചാണ്ടി എഎംഎല്‍എയുടെ അദ്ധ്യക്ഷത നടന്ന ചടങ്ങില്‍ ഒഡെപെക്ക് ചെയര്‍മാന്‍ എന്‍.ശശിധരന്‍ നായര്‍, മാനേജിംഗ് ഡയറക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍ , ജനറല്‍ മാനേജര്‍ സജു.എസ്സ്.എസ്സ്, എന്നിവര്‍ പങ്കെടുത്തു.

കുവൈറ്റില്‍ ജോലി തേടുന്നവര്‍ക്കുള്ള എല്ലാ സഹായങ്ങളും കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനല്കി. കുവൈറ്റിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ മലയാളി ബിസിനസ്സ് സമൂഹത്തിന്റെ പൂര്‍ണ്ണ സഹായങ്ങളും സഹകരണങ്ങളും ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.വിഷയവുമായി ബന്ധപ്പെട്ട് കുവൈറ്റ് മന്ത്രാലവുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

Top Stories
Share it
Top