നിപ ഭീതി; തങ്ങളെ ഓട്ടോയിലും ബസ്സിലും കയറ്റുന്നില്ലെന്ന് നഴ്‌സുമാര്‍

കോഴിക്കോട്: നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് 12 പേര്‍ മരിച്ചതിനു പിന്നാലെ തങ്ങള്‍ക്കെതിരേ വ്യാപകമായ വിവേചനം നടക്കുന്നതായി നഴ്‌സുമാര്‍. വൈറസ്...

നിപ ഭീതി; തങ്ങളെ ഓട്ടോയിലും ബസ്സിലും കയറ്റുന്നില്ലെന്ന് നഴ്‌സുമാര്‍

കോഴിക്കോട്: നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് 12 പേര്‍ മരിച്ചതിനു പിന്നാലെ തങ്ങള്‍ക്കെതിരേ വ്യാപകമായ വിവേചനം നടക്കുന്നതായി നഴ്‌സുമാര്‍. വൈറസ് ബാധയെത്തുടര്‍ന്ന് രോഗിയും നഴ്‌സും മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാരാണ് വിവേചനം നേരിടുന്നതായി ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയത്.

ഓട്ടോയിലും ബസ്സിലും കയറാന്‍ തങ്ങളെ അനുവദിക്കുന്നില്ലെന്നും നാട്ടുകാരില്‍ നിന്നും വീട്ടുകാരില്‍ നിന്നും ഒരേപോലെ മാറ്റി നിര്‍ത്തപ്പെടുന്ന അവസ്ഥയുണ്ടെന്നും നഴ്‌സുമാര്‍ പരാതിയില്‍ പറയുന്നു. നഴ്‌സുമാരുടെ പരാതി ആശുപത്രി സൂപ്രണ്ട് ഷാമില്‍ ആരോഗ്യ വകുപ്പിനു കൈമാറിയിട്ടുണ്ട്. ഏതാനും നഴ്‌സുമാര്‍ ജോലിക്കെത്താന്‍ തയ്യാറാവുന്നില്ലെന്ന് ഷാമില്‍ പറയുന്നു. രോഗികള്‍ ചികിത്സയ്ക്കായി ആശുപത്രിയിലെത്താനും മടിക്കുകയാണ്.

Read More >>