നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചാല്‍ ആശുപത്രികള്‍ പൂട്ടേണ്ടിവരുമെന്ന് ഉടമകള്‍; പുതുക്കിയ ശമ്പളം നല്‍കാനാകില്ലെന്ന്

Published On: 2018-04-26 14:30:00.0
നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചാല്‍ ആശുപത്രികള്‍ പൂട്ടേണ്ടിവരുമെന്ന് ഉടമകള്‍; പുതുക്കിയ ശമ്പളം നല്‍കാനാകില്ലെന്ന്

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതനം നഴ്‌സുമാര്‍ക്ക് നല്‍കാനാവില്ലെന്ന് സ്വകാര്യ ആശുപത്രി ഉടമകള്‍. സര്‍ക്കാര്‍ നിശ്ചയിച്ച വേതന വ്യവസ്ഥ നടപ്പാക്കിയാല്‍ ആശുപതികള്‍ പൂട്ടേണ്ടി വരുമെന്നും നിയമോപദേശം കിട്ടിയശേഷം ഇക്കാര്യത്തില്‍ ഭാവി നടപടികള്‍ തീരുമാനിക്കുമെന്നും ഉടമകള്‍ വ്യക്തമാക്കി. സര്‍ക്കാറിന്റെ വിജ്ഞാപനത്തിനെതിരെ പ്രൈവറ്റ് മാനേജമെന്റ് അസോസിയേഷന്‍ കോടതിയെ സമീപിക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസമാണ് നഴ്‌സുമാരുടെ ശമ്പളം 20000 രൂപയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നേരത്തെ ഇത് 8975 രൂപയായിരുന്നു. നഴ്‌സുമാര്‍ ലോങ് മാര്‍ച്ചും പണിമുടക്കും ആരംഭിക്കാനിരിക്കെയായിരുന്നു സര്‍ക്കാറിന്റെ ഭാഗത്തു നിന്നും വിജ്ഞാപനം ഉണ്ടായത്. 2017 ഒക്ടോബര്‍ മുതസല്‍ മുന്‍കാലപ്രാബല്യത്തോടെയായിരുന്നു വിജ്ഞാപനം. ആശുപത്രിയിലെ മറ്റ് ജീവനക്കാരുടെ ശമ്പളവും 16000 രൂപ മുതല്‍ 22,090 രൂപ വരെ വര്‍ദ്ധിപ്പിച്ചിരുന്നു.

Top Stories
Share it
Top