നഴ്‌സുമാരുടെ ശമ്പള വിജ്ഞാപനം   പുറത്തിറക്കി സര്‍ക്കാര്‍; സമരം വേണ്ടെന്ന് തൊഴില്‍ മന്ത്രി

Published On: 2018-04-23T19:15:00+05:30
നഴ്‌സുമാരുടെ ശമ്പള വിജ്ഞാപനം   പുറത്തിറക്കി സര്‍ക്കാര്‍; സമരം വേണ്ടെന്ന് തൊഴില്‍ മന്ത്രി

തിരുവനന്തപുരം: നാളെ നഴ്‌സുമാരുടെ ലോങ് മാര്‍ച്ച് തുടങ്ങാനിരിക്കെ സ്വകാര്യാശുപത്രി നഴ്‌സുമാരുടെയും ജീവനക്കാരുടെയും ശമ്പളം പുതുക്കിയുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. വിജ്ഞാപന പ്രകാരം നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയായി. 10 വര്‍ഷം പ്രവര്‍ത്തി പരിചയമുള്ള എ.എന്‍.എം നഴ്‌സുമാര്‍ക്കും 20000 രൂപ ശമ്പളം ലഭിക്കും. ജനറല്‍, ബി.എസ്.സി നഴ്‌സിംഗ് ഉള്ളവര്‍ക്കും ഇതേ ശമ്പളം തന്നെ ലഭിക്കും. വിജ്ഞാപനം ഇറക്കിയതില്‍ സന്തോഷമുണ്ടെന്ന് നഴ്‌സുമാരുടെ സംഘടനകള്‍ അറിയിച്ചു. ഇനി സമരത്തിന്റെ ആവശ്യമില്ലെന്ന് തൊഴില്‍ മന്ത്രി പ്രതികരിച്ചു.

വിജ്ഞാപനം പരിശേധിച്ച ശേഷം പണിമുടക്ക് പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് യു.എന്‍.എ അറിയിച്ചു. വിജ്ഞാപനമിറക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ചേര്‍ത്തലയില്‍ നിന്ന് സെക്രട്ടേറിയേറ്റിലേക്ക് ലോങ് മാര്‍ച്ച് നടത്താനും പണിമുടക്കാനുമായിരുന്നു യു.എന്‍.എ തീരുമാനം.

Top Stories
Share it
Top