അടിമാലിയിൽ സർവീസ് വയറിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

Published On: 10 Jun 2018 12:00 PM GMT
അടിമാലിയിൽ സർവീസ് വയറിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

ഇടുക്കി: അടിമാലി പറക്കുടി സിറ്റിയിൽ സർവീസ് വയറിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. പറക്കുടി സിറ്റി കോമയിൽ ബിജു (47) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. വീട്ടിലെ പൊട്ടിക്കിടന്ന സർവ്വീസ് ലൈനിൽ തട്ടി ഷോക്കേറ്റാണ് മരണം. രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ അടിമാലി മേഖലയിൽ വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു.

വൈദ്യുതി പുനഃസ്ഥാപിച്ചപ്പോൾ മോട്ടർ ശരിയാക്കുന്നതിനായി വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ സർവ്വീസ് വയർ പൊട്ടിവീണ് ഷോക്ക് ഏൽക്കുകയാക്കുന്നു. ഉടൻ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷേർളി. മക്കൾ: അലൻ, അലീന. അടിമാലി പോലീസ് മേൽനടപടി സ്വീകരിച്ചു.

Top Stories
Share it
Top