കേരളകൗമുദി ചീഫ് എഡിറ്റര്‍ എം.എസ് രവി അന്തരിച്ചു

തിരുവനന്തപുരം: കേരളകൗമുദി ചീഫ് എഡിറ്റര്‍ എം.എസ് രവി അന്തരിച്ചു. 68 വയസായിരുന്നു. ഉച്ചയോടെ സ്വവസതിയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സ്വകാര്യ...

കേരളകൗമുദി ചീഫ് എഡിറ്റര്‍ എം.എസ് രവി അന്തരിച്ചു

തിരുവനന്തപുരം: കേരളകൗമുദി ചീഫ് എഡിറ്റര്‍ എം.എസ് രവി അന്തരിച്ചു. 68 വയസായിരുന്നു. ഉച്ചയോടെ സ്വവസതിയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സംസ്‌കാരം പിന്നീട് നടക്കും.

കേരളകൗമുദി സ്ഥാപക പത്രാധിപര്‍ കെ.സുകുമാരന്‍ മാധവി ദമ്പതികളുടെ മകനാണ്. ശൈലജയാണു ഭാര്യ. കേരളകൗമുദി എഡിറ്റര്‍ ദീപു രവി, മാര്‍ക്കറ്റിങ് ഡയറക്ടര്‍ ദര്‍ശന്‍ രവി എന്നിവരാണു മക്കള്‍. എം.എസ്.മണി, പരേതരായ എം.എസ്.മധുസൂദനന്‍, എം.എസ്.ശ്രീനിവാസന്‍ എന്നിവര്‍ സഹോദരങ്ങളാണ്.