ഓണത്തിന്  5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ കിറ്റ് 

Published On: 2018-08-01 08:45:00.0
ഓണത്തിന്  5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ കിറ്റ് 

തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന വിഭാഗത്തില്‍പ്പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റ് നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സപ്ലൈക്കോ വഴി വിതരണ ചെയ്യുന്നതിന് 6.91 കോടി രൂപയാണ് ചിലവ്. സംസ്ഥാനത്തെ 81 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് ഒരുകിലോ പഞ്ചസാര 22 രൂപ നിരക്കില്‍ റേഷന്‍ കടകള്‍ വഴി വിതരണ ചെയ്യാനും തീരുമാനമായി. ഇതിന് 14.72 കോടി രൂപയാണ് ചിലവ്.

Top Stories
Share it
Top