ഏകദിന ഹജ്ജ് പഠന ക്യാമ്പ്

Published On: 2018-06-21T15:30:00+05:30
ഏകദിന ഹജ്ജ് പഠന ക്യാമ്പ്

കോഴിക്കോട്: കേരള ഹജ്ജ് വെല്‍ഫേര്‍ ഫോറം ഏകദിന ഹജ്ജ് പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ ഒന്നിന് നടത്തുന്ന ക്യാമ്പില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലുള്ളവര്‍ക്ക് പങ്കെടുക്കാം.

മന്ത്രി കെ ടി ജലീല്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി തുടങ്ങിയവര്‍ സംബന്ധിക്കും. അബ്ദുസലാം മോങ്ങം ഹജ്ജ് ക്ലാസ് നടത്തും.

ബന്ധപ്പെടേണ്ട നമ്പര്‍: 9447149007, 9447073708.

Top Stories
Share it
Top