സിപിഐ എം പ്രവര്‍ത്തകന്‍ സിദ്ദിഖിന്റെ കൊലപാതകം: പ്രതികളില്‍ ഒരാളെ തിരിച്ചറിഞ്ഞു

Published On: 2018-08-06 06:15:00.0
സിപിഐ എം പ്രവര്‍ത്തകന്‍ സിദ്ദിഖിന്റെ കൊലപാതകം: പ്രതികളില്‍ ഒരാളെ തിരിച്ചറിഞ്ഞു

കാസര്‍കോട്: സിപിഐ എം പ്രവര്‍ത്തകന്‍ ഉപ്പള സൊങ്കാലിലെ അബൂബക്കര്‍ സിദ്ദിഖിനെ വെട്ടി കൊലപ്പെടുത്തിയ ആര്‍എസ്എസുകാരില്‍ ഒരാളെ തിരിച്ചറിഞ്ഞതായി പൊലീസ്. സംഘത്തില്‍ നാലുപേരുണ്ടെന്നാണ് സൂചന. കൊലയാളികള്‍ ഉപയോഗിച്ച ബൈക്ക് സംഭവസ്ഥലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകം അന്വേഷിക്കാന്‍ കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരന്റെ നേതൃത്വത്തിലുള്ള 20 അംഗ പ്രത്യേകസംഘത്തെ നിയോഗിച്ചു.

സിദ്ദിഖിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പകല്‍ 12ന് കാലിക്കടവ് , ചെറുവത്തൂര്‍ , നീലേശ്വരം മാര്‍ക്കറ്റ്, കാഞ്ഞങ്ങാട്, പാലക്കുന്ന്, കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്, കുമ്പള, ഉപ്പള എന്നിവിടങ്ങളിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് സ്വദേശമായ സൊങ്കാലിലെ ജുമ മസ്ജിദ് ഖബറിടത്തില്‍ ഖബറടക്കും.

ഞായറാഴ്ച രാത്രി പതിനൊന്നോടെ വീട്ടിലേക്ക് പോകുമ്പോഴാണ് ബൈക്കിലെത്തിയ ബിജെപി സംഘം വടിവാളുകൊണ്ട് വെട്ടിയത്. ബിജെപി ജില്ലാ നേതാവ് വത്സരാജിന്റെ മരുമകന്‍ അശ്വതിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.

Top Stories
Share it
Top