നിപ വൈറസ് ബാധിച്ച് ഒരാൾകൂടി മരിച്ചു: മരണം 13 

Published On: 2018-05-26 10:30:00.0
നിപ വൈറസ് ബാധിച്ച് ഒരാൾകൂടി മരിച്ചു: മരണം 13 

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. ഇതോടെ നിപ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. കോഴിക്കോട് പേരാമ്പ്ര നരിപ്പറ്റ സ്വദേശി കല്യാണി ആണ് മരിച്ചത്. കോഴിക്കോട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കല്യാണി. നേരത്തെ നിപ ബാധിച്ച്​ മരിച്ച ജാനകിയുടെ ബന്ധുവാണ്​. നിപ സ്ഥിരീകരിച്ച മൂന്ന്​ പേരാണ്​ ഇപ്പോൾ ചികിൽസയിലുള്ളത്​.

നിപ വൈറസ്​ പ്രതിരോധത്തെ കുറിച്ച്​ ചർച്ച ചെയ്യാനായി ശനിയാഴ്​ചയും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. അവശ്യഘട്ടങ്ങളിൽ മാത്രം രോഗികളെ മെഡിക്കൽ കോളജിൽ അഡ്​മിറ്റ്​ ചെയ്താൽ മതിയെന്ന്​ യോഗം തീരുമാനിച്ചു. അല്ലാത്തവരെ വാർഡുകളിൽ നിന്ന്​ ഡിസ്​ചാർജ്​ ചെയ്​ത്​ തിരക്ക്​ ഒഴിവാക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി. ​അടിയന്തിര ഘട്ടങ്ങളിൽ മാത്രം ജീവനക്കാർക്ക്​ ലീവ്​ അനുവദിച്ചാൽ മതിയെന്നും ജീവനക്കാർ നിർബന്ധമായും ഡ്രസ്​കോർഡ്​ പാലിക്കണമെന്നും യോഗത്തി​​ന്റെ നിർദേശമുണ്ട്​.

Top Stories
Share it
Top