വടകരയില്‍ വള്ളം മറിഞ്ഞ്  മത്സ്യതൊഴിലാളിയെ കാണാതായി 

Published On: 2018-06-27T16:15:00+05:30
വടകരയില്‍ വള്ളം മറിഞ്ഞ്  മത്സ്യതൊഴിലാളിയെ കാണാതായി 

കോഴിക്കോട്: വടകര സാന്റ്ബാങ്കിസിന് സമീപം മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. പയ്യോളി അയനിക്കാട് ആവിത്താരേമ്മല്‍ ഫാനിസ് (28) നെയാണ് കാണാതായത്. ഫയര്‍ ആന്റ് റസ്‌ക്യു വിഭാഗവും നാട്ടുകാരും ചേര്‍ന്ന് ഫാനിസിന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനിടയില്‍ വള്ളം ശക്തമായ തിരമാലയില്‍പ്പെട്ട് മറിയുകയായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്.

അയനിക്കാട് സ്വദേശികളായ ആബിദ്, ഹമീദ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരെ കോഴിക്കോ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Top Stories
Share it
Top