പൊന്നാനി അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി

മലപ്പുറം: പൊന്നാനിഅഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. മൂന്നു പേരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. കാണാതായ കോതറമ്പ് വളപ്പിൽ കാസിമി...

പൊന്നാനി അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി

മലപ്പുറം: പൊന്നാനിഅഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. മൂന്നു പേരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. കാണാതായ കോതറമ്പ് വളപ്പിൽ കാസിമി (45)നായി തിരച്ചിൽ തുടരുന്നു. കൂട്ടായി സ്വദേശികളായ പരീച്ചന്‍റെ പുരക്കൽ ഹംസ (51), പരപ്പനങ്ങാടിക്കാരന്‍റെ പുരക്കൽ സിറാജ് (29), ചക്കാച്ചിന്‍റെ പുരക്കൽ ഇബ്രാഹിം കുട്ടി(45) എന്നിവരാണ് രക്ഷപ്പെട്ടത്.

പൊന്നാനി ലൈറ്റ് ഹൗസിന് സമീപത്തായിരുന്നു അപകടം. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ച് വരുന്നതിനിടെ ഇവരുടെ തോണി ശക്തമായ തിരയിൽ പെട്ട് മറിയുകയും നാലു പേരും കടലിലേക്ക് വീഴുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരു മത്സ്യബന്ധന വള്ളത്തിലെ തൊഴിലാളികളാണ് മൂന്നു പേരെ രക്ഷപ്പെടുത്തിയത്. ശക്തമായ തിരയിൽ ഒഴുക്കിൽ പെട്ട് കാസിമിനെ കാണാതായി. പൊന്നാനി കോസ്റ്റൽ പൊലീസും, ഫിഷറീസ് വകുപ്പും, മത്സ്യ ബന്ധന തൊഴിലാളികളും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.

രക്ഷപ്പെട്ട തൊഴിലാളികളെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച താനൂർ അഞ്ചു ടി സ്വദേശി കുട്ട്യാ മുവിന്റെ പുരക്കൽ ഹംസ മത്സ്യബന്ധന വള്ളം തകർന്ന് ഒഴുക്കിൽപെട്ട് മരിച്ചതിന്‍റെ ആഘാതം മാറുന്നതിന് മുമ്പാണ് രണ്ടാമത്തെ അപകടം. അന്ന് ഹംസയുടെ മൃതദേഹം ചാവക്കാട് കടപ്പുറത്ത് നിന്നായിരുന്നു ലഭിച്ചത്.

Read More >>