മുഖ്യമന്ത്രിക്ക് തമ്പുരാൻ മനോഭാവം: രമേശ് ചെന്നിത്തല 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടനാട് സന്ദർശിക്കാത്തതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രം​ഗത്ത്. കുട്ടനാട്...

മുഖ്യമന്ത്രിക്ക് തമ്പുരാൻ മനോഭാവം: രമേശ് ചെന്നിത്തല 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടനാട് സന്ദർശിക്കാത്തതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രം​ഗത്ത്. കുട്ടനാട് പ്രളയ ദുരന്തം മൂലം ആളുകൾ ഇപ്പോഴും ക്യാമ്പുകളിൽ കഴിയുകയാണ്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആലപ്പുഴയിൽ എത്തിയിട്ടും കുട്ടനാട്ടിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന് തമ്പുരാൻ മനോഭാവമാണെന്നും കുട്ടനാട് സന്ദർശിക്കാത്ത മുഖ്യമന്ത്രിയുടെ നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടനാട് ജനതയോട് കാണിക്കുന്ന ഈ തിരസ്കാരത്തിൽ പ്രതിഷേധിച്ചാണ് അവലോകനയോഗത്തിൽ നിന്നും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഞാൻ വിട്ടുനിന്നത്. പ്രളയ ദുരന്തം കേന്ദ്രസർക്കാരിന്റേയും പാർലമെന്റിന്റെയും ശ്രദ്ധയിൽ കൊണ്ടുവന്നത് എം.പിമാരായ കെ.സി വേണുഗോപാൽ കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ്.ഇന്നലെ വൈകിട്ട് മാത്രമാണ് ഇവരെയും യോഗവിവരം അറിയിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കണം എന്നത് ജനവികാരമാണ്.മുഖ്യമന്ത്രി ഈ വികാരത്തിന് എതിരായി പ്രവർത്തിച്ചുകൊണ്ടാണ് എം.പിമാരും അവലോകനയോഗം ബഹിഷ്കരിച്ചത്. ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ സർക്കാർ പൂർണപരാജയമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

Story by
Next Story
Read More >>